തിരുവനന്തപുരം: അതിരിപ്പിള്ളി പദ്ധതി സംബന്ധിച്ച് സി.പി.െഎക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് മണി ഉന്നിയിക്കുന്നത്.
കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഒാരോന്ന് പറയിപ്പിക്കുകയാണ്. പിന്നീട് അത് പാര്‍ട്ടി നിലാടല്ലെന്നു പറഞ്ഞ് കൈകഴുകുകയും ചെയ്യും. ഇത് അത്ര ശരിയായ നടപടിയല്ലെന്നും എം.എം മണി കുറ്റപ്പെടുത്തി. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് സി.പി.എമ്മിെന്റയും കെ.എസ്.ഇ.ബിയുടെയും തീരുമാനം.
സി.പി.െഎ പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ അതിനെ നേരിടുമെന്നും മണി അറിയിച്ചു. മുന്നണിക്കുള്ളില്‍ ഉള്ളവര്‍ തന്നെ സംസ്ഥാനത്തിന് ഗുണകരമാവുന്ന പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ത്തരുത്. പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് തെന്റ വ്യക്തിപരമായ നേട്ടത്തിനല്ലെന്നും മണി പറഞ്ഞു.
Post Your Comments