കട്ടപ്പന: ചായക്കടയിൽ വിദേശ മദ്യമുൾപ്പെടെ മദ്യം ചില്ലറയായി വിൽപ്പന നടത്തിയ കേസിൽ വീട്ടമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. കടയിൽ നിന്ന് 19 ലിറ്റർ മദ്യവും പിടിച്ചു. വണ്ടന്മേട് ചായക്കട നടത്തുന്ന പിച്ചാമണിയും ഇവരുടെ സഹായികളായ ഗണപതിയും സുബ്രമണ്യവുമാണ് അറസ്റ്റിലായത്. ഒരു ദിവസം 35 ലിറ്റർ മദ്യം വരെ ഇവിടെ വിൽപ്പന നടത്തിയിരുന്നതായാണ് വിവരം. ഒരു ഗ്ളാസ് മദ്യത്തിന് 100 രൂപയും ഈടാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച പോലീസ് പരിശോധനയ്ക്കെത്തുമെന്ന വിവരത്തെ തുടർന്ന് ഇവർ മദ്യക്കുപ്പികൾ തീയിട്ടു നശിപ്പിച്ച ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. എന്നാൽ വീണ്ടും ഇവിടെ തിരിച്ചെത്തി മദ്യ വില്പന ആരംഭിച്ച വിവരം അറിഞ്ഞ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. സഹായികളായ ഗണപതിയും സുബ്രമണ്യവും നിരവധി അനധികൃത മദ്യകേസുകളിൽ പ്രതികളാണ്.
Post Your Comments