CinemaMollywoodLatest NewsMovie SongsEntertainmentKollywoodMovie Gossips

“ദിലീപിനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം വെറും മാധ്യമ സൃഷ്ടികൾ മാത്രം”, നടി ലക്ഷ്മി രാമകൃഷ്ണൻ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ മാധ്യമങ്ങളും വ്യക്തിവിരോധമുള്ള ചിലരും വേട്ടയാടുകയാണ്. ദിലീപ് അറസ്റ്റിലായതോടെ പലരും തങ്ങള്‍ക്കെതിരെ ദിലീപ് മുന്പ് പലതും ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. ബ്ലെസി സംവിധാനം ചെയ്ത കല്‍ക്കത്ത ന്യൂസില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ദീലീപിന്റെ ഇടപെടലുകള്‍ മൂലമാണെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസമായി മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ വ്യക്തമാക്കി.

‘ഞാന്‍ ഇതിനെക്കുറിച്ച്‌ ഇപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അതിനെക്കുറിച്ച്‌ സംസാരിക്കേണ്ട സമയവുമല്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഇറങ്ങിയപ്പോള്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്’- ലക്ഷ്മി പറയുന്നു.

ദിലീപിനെതിരെ ലക്ഷ്മി പറഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിനുശേഷം പ്രതികരണം ആരാഞ്ഞ് നിരവധി ആളുകള്‍ വിളിക്കുന്നുണ്ട്. തുടര്‍ന്നാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button