കുവൈത്ത് സിറ്റി: മാഗ്നറ്റിക് കളിപ്പാട്ടങ്ങള്‍ക്ക് കുവൈത്തിലും വിലക്ക്. മാഗ്നറ്റിക് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഹാനികരവും മരണം വരെ സംഭവിക്കാമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുവൈത്ത് അസോസിയേഷന് ഓഫ് പീഡിയാട്രിക് സര്‍ജന്‍സാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇത്തരത്തിലുള്ള മാഗ്നറ്റിക് ടോയ്സ് കുട്ടികളുടെ ആരോഗ്യത്തിന് അതീവ ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്നും അസോസിയേഷന് ഓഫ് പീഡിയാട്രിക് സര്‍ജന്‍സാണ് മുന്നറിയിപ്പ് നല്കുന്നു.
ക്യൂബ് രൂപത്തില്‍ നിരവധി ചെറിയതും ഉരുണ്ട ആകൃതിയുള്ളതുമായ നിയോഡിമിയം മാഗ്നറ്റുകളുടെ കളിപ്പാട്ടങ്ങള്‍ വ്യാപകമായി വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഇവയ്ക്ക് സാധാരണ മാഗ്നറ്റിനേക്കാള്‍ 15 ഇരട്ടി കാന്തശക്തിയുള്ളതാണ്. ഇത്തരത്തിലുള്ള കാന്തങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ കുടല് പൊട്ടുന്നതിനു വരെ കാരണമാകുന്നുണ്ട്. സമാനമായ രീതിയില്‍ 7700 കേസുകളാണ് വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post Your Comments