മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഞ്ചു മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് ക്രിസ്റ്റ്യാനോയെ അഞ്ച് മത്സരത്തില്‍നിന്ന് വിലക്കിയത്. സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണയ്ക്കെതിരായ ആദ്യപാദ മത്സരത്തിൽ റഫറിയെ പിടിച്ചുതള്ളിയതിനാണ് വിലക്ക്. എൽക്ലാസിക്കോയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ ജയിച്ചുകയറിയെങ്കിലും ക്രിസ്റ്റ്യാനോയുടെ വിലക്ക് തിരിച്ചടിയായി.
മത്സരത്തിൽ രണ്ട് മഞ്ഞക്കാർഡ് കണ്ടതിനാണ് ഒരു മത്സരത്തിൽനിന്നും ക്രിസ്റ്റ്യാനോയെ വിലക്കിയത്. റഫറിയെ തള്ളിയതിന് നാലു മത്സരങ്ങളിൽ വിലക്കും താരത്തിന് ലഭിച്ചു. വിലക്കിനൊപ്പം മൂന്ന് ലക്ഷത്തോളം രൂപ ക്രിസ്റ്റ്യോനോയ്ക്കും ഒരു ലക്ഷത്തിലധികം രൂപ റയല്‍ മാഡ്രിഡിനും ഫെഡറേഷന് പിഴ ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന സൂപ്പർ കപ്പിലെ രണ്ടാം പാദ മത്സരത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാനാവില്ല.
Post Your Comments