മനാമ•വിവാഹത്തിന് രണ്ടു നാള്‍ ശേഷിക്കെ വരനെ തട്ടിക്കൊണ്ടുപോയത് താനാണെന്ന് സൗദി യുവതിയുടെ കുറ്റസമ്മതം. 48 കാരനായ സൗദി സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയത്. വരനെ വിവാഹത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ക്ക് വേണ്ടിയെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് വരുന്നതിനിടെ മുഖംമൂടി ധരിച്ച രണ്ടുപേര്‍ ഇയാളുടെ കാര്‍ തടഞ്ഞുനിര്‍ത്തി വരന്റെ കൈവശമുണ്ടായിരുന്ന 20,000 സൗദി റിയാല്‍ കവര്‍ച്ചചെയ്യുകയും ഇയാളെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
മുഖംമൂടി ധരിച്ച ഉയരംകൂടിയ ഒരാളും പരമ്പരാഗത ശിരോവസ്ത്രം കൊണ്ട് മുഖംമറച്ച ഒരാളുമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു. തന്നെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച സംഘം, കെട്ടിയിട്ട ശേഷം വിവസ്ത്രനാക്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും വരന്‍ പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ യുവതിയുടെ സഹോദരങ്ങള്‍ പോലീസിനോട് കുറ്റംസമ്മതിക്കുകയായിരുന്നു. തനിക്ക് ഈ വിവാഹത്തില്‍ താല്പര്യമില്ലാതിരുന്നത് മൂലമാണ് ഇത്തരത്തില്‍ അവര്‍ പറഞ്ഞു. വിവാഹത്തിന് മാതാപിതാക്കള്‍ അവളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
21 ഉം 27 ഉം വയസുള്ള പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. വധുവിനെ തുടരന്വേഷണത്തിന്റെ ഭാഗമായി മക്കയിലെ പെണ്‍കുട്ടികളുടെ കെയര്‍ ഹോമിലേക്ക് മാറ്റി.
Post Your Comments