ഹൈദരാബാദ്•ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ് മി നോട്ട് 4 സ്മാര്‍ട്ട് ഫോണ്‍ വീണ്ടും പൊട്ടിത്തെറിച്ചു. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. 20 ദിവസം മുന്‍പ് വാങ്ങിയ ഫോണ്‍ പോക്കറ്റില്‍ കിടന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഫോണിന്റെ ഉടമയായ ഭാവന സൂര്യ കിരണ്‍ എന്ന യുവാവിന് പരിക്കേറ്റു. ബൈക്ക് ഓടിക്കൊമ്പോഴായിരുന്നു അപകടം.
ഫോണ്‍ പൊട്ടിത്തെറിച്ചയുടന്‍ ഫോണ്‍ പുറത്തെടുക്കാന്‍ ഭാവനയ്ക്കു കഴിഞ്ഞില്ല. തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഫോണ്‍ പുറത്തെടുത്തത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തെ സിം കാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ പുതിയ റെഡ്മി നോട്ട് 4 ഫോണ്‍ പൊട്ടിത്തെറിച്ചിരുന്നു.
Post Your Comments