
ഷവോമിയുടെ ജനപ്രിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു. 11,999 രൂപയിൽ നിന്ന് 1,000 രൂപയാണ് ഷവോമി നോട്ട് 4 (64 ജിബി വേരിയന്റ്) ന്റെ വില കുറച്ചത്. എന്നാൽ 32 ജിബി വേരിയന്റിന്റെ വിലയിൽ മാറ്റമില്ല.
read also: റെഡ്മി നോട്ട് 4 ഇനി ഇന്ത്യന്‍ സ്റ്റോറുകളില്‍ ലഭ്യമാവും
ഹാൻഡ്സെറ്റ് എംഐ ഡോട്ട് കോം, ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നീ വെബ്സൈറ്റുകൾ വഴി വാങ്ങാം. എന്നാൽ ഓഫ്ലൈൻ സ്റ്റോറുകൾ വിലയിൽ മാറ്റമില്ല. റെഡ്മി നോട്ട്4 ഇന്ത്യയിൽ ഏറ്റവും കൂതുതൽ വിറ്റുപോകുന്ന ഹാൻഡ്സെറ്റാണ്. വിൽപന നടക്കുന്നത് എംഐ ഡോട്ട് കോം, ഫ്ലിപ്കാർട്ട് വഴിയാണ്. 11,999 രൂപയ്ക്കാണ് റെഡ്മി നോട്ട് 4 (4ജിബി വേരിയന്റ്) ഇതുവരെ വിറ്റിരുന്നത്.
11,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് നൽകുന്നുണ്ട്. ഇതിനു പുറമെ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും. മാസത്തിൽ 2,000 രൂപയ്ക്ക് ഇഎംഐ ആയും ഹാൻഡ്സെറ്റ് വാങ്ങാം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments