കൊല്ലം: ഗര്‍ഭിണിയായ യുവതിക്ക് ഡോക്ടര്‍ നല്‍കിയത് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന്. ഭര്‍ത്താവും ബന്ധുക്കളും ഡോക്ടറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കഴിഞ്ഞദിവസമാണു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ ആദിനാട് നോര്‍ത്ത് പ്രവീണാലയത്തില്‍ പ്രവിതക്ക് സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഷൈനി ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് മാറി നല്‍കിയത്.
രണ്ടുമാസം ഗര്‍ഭിണിയായ യുവതി പതിവ് സ്‌കാനിങ് റിപ്പോര്‍ട്ടുമായാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇന്നലെ പറഞ്ഞിരുന്നയാളല്ലേയെന്നു മാത്രം പറഞ്ഞ് ഡോക്ടര്‍ മരുന്നു കുറിച്ചു നല്‍കുകയായിരുന്നുവെന്നു യുവതിയുടെ ഭര്‍ത്താവ് അനുലാല്‍ പറഞ്ഞു. ഡോക്ടര്‍ നല്‍കിയ കുറിപ്പിലെ മരുന്നു വാങ്ങാനായി മെഡിക്കല്‍ സ്റ്റോറില്‍ സമീപിച്ചപ്പോഴാണു ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നാണ് യുവതി അറിയുന്നത്.
ആശുപത്രിയിലെത്തി ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ അബദ്ധം മനസിലായ ഡോക്ടര്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ആശുപത്രിയില്‍ സീനിയര്‍ ഡോക്ടറുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി പ്രസവം അലസിപ്പിക്കല്‍ നടത്തുന്നുണ്ടെന്ന ആരോപണമാണ് യുവതിയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്.
Post Your Comments