തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ രൂക്ഷ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ. കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന് തുറന്ന് പറഞ്ഞ ജോസഫൈൻ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകൾ സ്വന്തം പദവി മറന്നുള്ളതാണെന്നും കൂട്ടിച്ചേർത്തു. പ്രോസിക്യൂഷൻ നടപടികൾക്കുള്ള കമ്മീഷന്റെ അധികാരം വെറുതെയുള്ള ഒന്നല്ലെന്നും അവർ വ്യക്തമാക്കി.
യുവനടിയെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജിനെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമ്മീഷനെ പരിഹസിച്ച് പി.സി. ജോർജ് പ്രസ്താവന ഇറക്കിയത്.
Post Your Comments