KeralaLatest NewsNews

ജിഷ്ണുവിന്റെ ആത്മഹത്യ : സി.ബി.ഐയ്ക്ക് അമ്മയുടെ കത്ത്

 

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐയ്ക്ക് കത്തയയ്ക്കും. കേസ് ഏറ്റെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സി.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കേരളാ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസിലെ ചിലര്‍ ശ്രമിക്കുകയാണെന്നും മഹിജ കത്തില്‍ ചൂണ്ടിക്കാട്ടും. കേസ് അട്ടിമറിക്കാന്‍ശ്രമിക്കുന്നതിന്റെ ഭാഗമാണ് പൊലീസ് കണ്ടെടുത്ത വ്യാജആത്മഹത്യാ കുറിപ്പെന്നും മഹിജ കത്തില്‍ വ്യക്തമാക്കും.

ജിഷ്ണുവിന്റെ പിതാവ് കെ.പി.അശോകന്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണു കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button