കൊച്ചി : എന്തു ചോദിച്ചാലും എങ്ങനെ ചോദിച്ചാലും ഉത്തരം പറയുന്ന ഒരു ആറു വയസ്സുകാരിയുണ്ട്, അതും നമ്മുടെ കോഴിക്കോട് നിന്നും. അത്ഭുതം വിരിയിക്കുന്ന ഈ കൊച്ചു മിടുക്കിയുടെ പേരാണ് ഇസ്ര ഹബീബ്. കോഴിക്കോട് ഈസ്റ്റ് കല്ലായിയിലെ വളപ്പിലകത്ത് ഹൗസില്‍ ഹബീബിന്റെ മകളും രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ, ഈ മിടുക്കി മീഡിയവണ്‍ ചാനലിന്റെ മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ എന്ന പരിപാടിയിലൂടെയാണ് മലയാളികളെ അമ്പരപ്പിച്ചത്.
110 രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ വളരെ വേഗത്തില്‍ പറയുന്നു. ഇതിന് പുറമേ ലോകപ്രശസ്ത ശാസ്ത്രജ്ഞരെ അവരുടെ കണ്ടുപിടിത്തങ്ങളുടെ പേരിനൊപ്പം കൂട്ടി പറഞ്ഞു. ഓര്‍മശക്തികൊണ്ട് അദ്ഭുതം സൃഷ്ടിച്ച ഒരുപാട് ആളുകള്‍ ലോകത്ത് ഉണ്ടെങ്കിലും ഈ കുഞ്ഞുപ്രായത്തില്‍ ഇസ്രയോളം അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവര്‍ അധികമുണ്ടാവില്ല. അമ്പരിപ്പിക്കുന്ന മത്സര വിഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.
ഭാരതരത്‌ന ജേതാക്കളുടെ പേരുകള്‍ പഠിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഈ കൊച്ചു മിടുക്കി. ഇതിന് പുറമേ സ്‌പോര്‍ട്‌സിലും സംഗീതത്തിയും നൃത്തത്തിലും ഇസ്രക്ക് ഒരുപോലെ താല്‍പര്യമുണ്ട്. ഈ പരിപാടി ഇതിനകം അഞ്ചു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. മകളെ കുറിച്ച് ഉപ്പ പറയുന്നതിങ്ങനെ “എല്ലാ കാര്യനഗ്ലും ശ്രദ്ധയോടെ കേട്ടുനിന്ന് അവള്‍ മനപാഠമാക്കും. ഒരിക്കലും അതില്‍ സംശയം പ്രകടിപ്പിക്കുക പോലുമുണ്ടായില്ല. സമയം കിട്ടുമ്പോള്‍ മകളെ പിടിച്ചിരുത്തി കുറെ കൂടി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഒരിക്കല്‍ കേട്ടാല്‍ അവളത് ഹൃദിസ്ഥമാക്കും. അങ്ങനെ 110 രാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങള്‍ സഹിതം അവള്‍ പഠിച്ചെടുത്തു”.
Post Your Comments