Latest NewsKeralaNews

ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച്‌ ജയിലില്‍ അടയ്ക്കുന്നത് ശരിയല്ല : പി.സി.ജോര്‍ജ്

കൊല്ലം: ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച്‌ ജയിലില്‍ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പുരുഷനെതിരെ നടപടി എടുക്കാവൂ. അതല്ലെങ്കില്‍ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരും. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരികയാണ്. പൊലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുന്നു.

സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച്‌ പുരുഷന്‍മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പുത്തൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്തതുള്‍പ്പടെയുള്ള കാര്യങ്ങളിലെ ഗൂഡാലോചനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തേണ്ട ഗതികേടിലാണ് പൊലീസ് ഇപ്പോള്‍.

കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറയുന്നത് സത്യമായ കാര്യങ്ങളാണെന്നാണ് താന്‍ വിശ്വാസിക്കുന്നത്. ദിലീപ് കുറ്റക്കാരനല്ലെന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ല. നടി പീഡിപ്പിക്കപ്പെട്ടെങ്കിലും ഇല്ലെങ്കിലും ഒരുകാര്യം ശ്രദ്ധേയമാണ്. അവരെ വഴിയില്‍ ഇറക്കിവിടുകയായിരുന്നില്ല, മറിച്ച്‌ സംരക്ഷണം ലഭിക്കുന്ന ആളുടെ വീടിന് മുന്നില്‍ ഇറക്കിവിടാനാണ് പ്രതി മനസ് കാണിച്ചതെന്നും ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button