Latest NewsIndia

കുട്ടികള്‍ മരിച്ച സംഭവം: ശ്വാസം നിലനിര്‍ത്താന്‍ ഓടിനടന്ന ഡോക്ടറെ അറിയാതെ പോകരുത്

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 60 കഴിഞ്ഞു. ആശുപത്രികളെയും ജീവനക്കാരെയും പഴിക്കുന്ന മാധ്യമങ്ങളും ജനങ്ങളും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഓടിനടന്ന ഡോക്ടര്‍മാരുടെ മുഖം മറക്കരുത്. ചിലരുടെ ജീവന്‍ രക്ഷിക്കാനായത് നല്ല ഡോക്ടര്‍മാര്‍ അക്കൂട്ടത്തില്‍ ഉണ്ടായതു കൊണ്ടു മാത്രമാണ്. അതിലൊരാളാണ് ഡോ കഫീല്‍ ഖാന്‍.

നിര്‍ണായക നിമിഷങ്ങളില്‍ കഫീല്‍ ഖാന്റെ ഇടപെടല്‍ പലരുടെയും ജീവന്‍ രക്ഷിക്കാന്‍ കാരണമായി. ആശുപത്രി അധികൃതര്‍ക്കോ ഭരണവര്‍ഗത്തിനോ തോന്നാത്ത ദയയാണ് കഫീല്‍ ഖാന്‍ കാണിച്ചതെന്നും അവര്‍ ഒന്നടങ്കം പറയുന്നു. ആഗസ്റ്റ് പത്തിന് ആശുപത്രിയിലെ ഓക്‌സിജന്‍ പൈപ്പില്‍ നിന്ന് അപായ മണി മുഴങ്ങിയപ്പോള്‍ തന്നെ വരാനിരിക്കുന്ന വന്‍ ദുരന്തത്തെക്കുറിച്ച് കഫീല്‍ ഖാന്‍ തിരിച്ചറിഞ്ഞിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിയെ ഫോണില്‍ ബന്ധപ്പെട്ടു.

എന്നാല്‍ കുടിശിക നല്‍കാതെ വിതരണം പുനസ്ഥാപിപ്പിക്കില്ലെന്ന പിടിവാശിയില്‍ ഏജന്‍സി ഉറച്ചുനിന്നു. രണ്ടു ജീവനക്കാരെയും ഒപ്പം വിളിച്ച് അദ്ദേഹം കാറുമായി തന്റെ സുഹൃത്തിന്റെ സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് പോയി. മൂന്നു ഓക്‌സിജന്‍ സിലിണ്ടറുമായാണ് അദ്ദേഹം ബിഡിആര്‍ ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്.
ഓക്‌സിജന്‍ കഴിഞ്ഞാല്‍ ആംബു ബാഗുകള്‍ പമ്പ് ചെയ്തു കൊണ്ടിരിക്കണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമായിരുന്ന അദ്ദേഹം ആശുപത്രിയില്‍ നിന്ന് പോയത്.

കഫീല്‍ ഖാന്‍ കടംവാങ്ങിക്കൊണ്ടുവന്ന മൂന്നു സിലിണ്ടറുകള്‍ക്കും അരമണിക്കൂറിലേറെ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ ശേഷിയില്ലായിരുന്നു. അപ്പോഴേക്കും സമയം പുലര്‍ച്ചെ ആറു മണി. ഓക്‌സിജന്‍ കുറവായതോടെ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ അസ്വസ്ഥ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതോടെ അദ്ദേഹം വീണ്ടും ആശുപത്രിയില്‍ നിന്ന് പരിചയമുള്ള മറ്റു നഴ്‌സിങ് ഹോമില്‍ നിന്നും 12 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടുവന്നു. നാലു തവണയായാണ് അദ്ദേഹം ഈ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button