ന്യൂഡൽഹി: ഇന്ത്യന്‍ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയെന്ന പരാതിയിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടതോടെ, സംഭവത്തെക്കുറിച്ച് ചൈന അന്വേഷണം തുടങ്ങി. ന്യൂഡല്‍ഹിയില്‍നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം, ഷാങ്ഹായ് പുഡോങ്ങ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോൾ വീല്‍ചെയര്‍ യാത്രക്കാര്‍ക്കുള്ള ഗെയ്റ്റിലൂടെ പുറത്തേക്കു കടക്കുകയായിരുന്ന ഇന്ത്യക്കാരായ യാത്രക്കാരോടു ഗ്രൗണ്ട് സ്റ്റാഫ് ബോധപൂര്‍വം മോശമായി പെരുമാറിയെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ സത്നാം സിങ് ചഹാലാണ് റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റ് ആറിനാണ് സംഭവം.
അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷമാണ് ഇത്തരം പെരുമാറ്റത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി സുഷമ സ്വരാജ് സംഭവത്തില്‍ ഇടപെട്ടതോടെ ഷാങ്ഹായ് വിദേശകാര്യ മന്ത്രാലയവും പുഡോങ് വിമാനത്താവള അധികൃതരും പരാതി അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments