
ന്യൂഡൽഹി: ജമ്മു കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിന് ഇനി റോബോട്ടുകളും. അടിയന്തര സാഹചര്യങ്ങളിലും സുരക്ഷയില്ലാത്ത സാഹചര്യങ്ങളിലും തീവ്രവാദികളുടെ സാന്നിധ്യം സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് റോബോട്ടുകളെ ഉപയോഗിച്ച് ആക്രമണം നടത്താനാകും. സൈന്യത്തിന്റെ നിര്‍ദ്ദേശത്തിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. 544 റോബോട്ടുകളെയാണ് സൈന്യം രംഗത്തിറക്കുന്നത്.
വനമേഖല കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്ന തീവ്രവാദികള്‍ ഇപ്പോള്‍ ജനവാസ മേഖല തെരഞ്ഞെടുക്കാന്‍ തുടങ്ങയതിനെ തുടർന്നാണ് ഇത്തരമൊരു നീക്കത്തിന് സൈന്യം ഒരുങ്ങുന്നത്. നിരീക്ഷണ ക്യാമകളും പ്രസരണ സംവിധാനവും ഉള്‍പ്പെടെയുള്ള റോബോട്ടുകളെ തീവ്രവാദികളുടെ നീക്കങ്ങള്‍ തിരിച്ചറിയുന്നതിനായും ഉപയോഗിക്കും. തുടര്‍ന്ന് സ്റ്റണ്‍ ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ളവ റോബോട്ടില്‍ നിന്നും പ്രയോഗിക്കും.
Post Your Comments