റാഞ്ചി: ജാര്‍ഖണ്ഡില്‍ 15 പേരുടെ ജീവനെടുത്ത ആനയെക്കൊല്ലാന്‍ ലോക ആന ദിനത്തില്‍ സര്‍ക്കാര്‍ ഉത്തരവ്. ആനയെ മയക്ക് വെടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് ആനയെക്കൊല്ലാനുള്ള തീരുമാനമെടുത്തതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ എല്‍ ആര്‍ സിങ് അറിയിച്ചു. ആനയെ വെടിവെച്ച് കൊല്ലാനായി പ്രസിദ്ധ ഷൂട്ടര്‍ നവാബ് ഷഫാത്ത് അലിഖാനെ നിയോഗിച്ചു.
മാര്‍ച്ച് മാസത്തില്‍ ബിഹാറിലെ 4 പേരെ ചവിട്ടിക്കൊന്ന ആന അതിര്‍ത്തി കടന്ന് ജാര്‍ഖണ്ഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെത്തിയ ആനയുടെ ആക്രമണത്തില്‍ 11പേരാണ് കൊല്ലപ്പെട്ടത്. സാഹിബ് ഗഞ്ച് ജില്ലയിലെ കിഴക്കാംതൂക്കായ പ്രദേശങ്ങള്‍ മൂലം മയക്ക് വെടിവെക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാലാണ് ആനയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടതെന്നും എല്‍ആര്‍ സിങ് പറഞ്ഞു.
Post Your Comments