Latest NewsNewsInternational

മലയാളിയുടെ മേൽനോട്ടത്തിൽ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും

കൊല്ലം​: മലയാളിയുടെ മേൽനോട്ടത്തിൽ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും. സ്വാതന്ത്ര്യദിനത്തില്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും. 15-ന് ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റ് നേരമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ നിറങ്ങളണിയുക. സമീപം ക്രമീകരിച്ചിട്ടുള്ള ഇല്യുമിനേഷന്‍ ടവറിലെ ലൈറ്റുകളില്‍നിന്നാണ് പ്രകാശം പകരുന്നത്. ഇത് ഇന്ത്യന്‍ സമയം ഓഗസ്റ്റ് 16-ന് രാവിലെ ഏഴരമുതലായിരിക്കും.

ഇത് ബഫലോ സര്‍വകലാശാലയിലെ അഡ്മിസ്‌ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായര്‍ മുന്‍കൈയെടുത്താണ് സാധ്യമാക്കുന്നത്. നയാഗ്ര പാര്‍ക്ക് കമ്മീഷന്‍ ആഗോളതലത്തിലെ വിശിഷ്ടാവസരങ്ങളില്‍ വെള്ളച്ചാട്ടത്തിന് നിറംപകരാറുണ്ട്. പാര്‍ക്കിന്റെ ധനസമാഹരണത്തിനായും ഇങ്ങനെ ചെയ്യാറുണ്ട്.

ഈ ആശയം പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഉയര്‍ന്നുവന്നത്. സ്വാതന്ത്ര്യത്തിന്റെ സപ്തതി അവിസ്മരണീയമാക്കണമെന്ന് നയാഗ്ര പാര്‍ക്ക് കമ്മീഷനോട് അഭ്യര്‍ഥിച്ചപ്പോള്‍ മറുപടി ആവേശകരമായിരുന്നെന്ന് സിബു പറഞ്ഞു. എണ്ണൂറ് കുടുംബങ്ങളുള്ള ബഫലോ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റാണ് സിബു. കൊല്ലം ശൂരനാട് മേലേവീട്ടില്‍ ശിവശങ്കരപ്പിള്ളയുടെ മകനായ സിബു കുടുംബസമേതം 13 വര്‍ഷമായി ന്യൂയോര്‍ക്കിലാണ്. ഭാര്യയും രണ്ടുമക്കളുമുണ്ട്.

shortlink

Post Your Comments


Back to top button