കൊല്ലം: ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് മുരുകൻ മരിച്ച സംഭവത്തിൽ ഡോക്ടർമാരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസിപി അശോകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ചുവെന്നും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയെന്നും എസിപി പറഞ്ഞു. പ്രാഥമികമായി ആശുപത്രികളുടെ ഭാഗത്ത് തെറ്റുണ്ടെന്നും അന്വേഷണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അറസ്റ്റെന്നും എസിപി വ്യക്തമാക്കി .
Post Your Comments