ലഖ്‌നൗ: ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 50 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ചീഫ് പ്രിന്‍സിപ്പലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ചുമതലയില്‍ വീഴ്ച വരുത്തിയ ആശുപത്രി പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതായി മെഡിക്കല്‍ വിഭ്യാഭ്യസ മന്ത്രി അശുതോഷ് ടണ്ടന്‍ അറിയിച്ചു. എന്നാല്‍, കുട്ടികള്‍ മരിച്ച സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ നേരത്തെ രാജി കത്ത് കൈമാറിയിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
കുട്ടികളുടെ മരണകാരണം ഓക്‌സിജന്‍ വിതണം മുടങ്ങിയതല്ല. എന്നാല്‍ എന്തുകൊണ്ട് അഞ്ചുദിവസത്തിനുള്ളില്‍ ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തുവെന്നത് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് അറിയിച്ചു.
Post Your Comments