KeralaLatest NewsNews

കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലേയ്ക്ക് ഓട്ടോ പിടിച്ചാലോ ? ഓട്ടോയില്‍ സാഹസിക യാത്ര നടത്താന്‍ വനിതകളും.

 

ഫോര്‍ട്ടുകൊച്ചി: കൊച്ചിയില്‍ നിന്ന് രാജസ്ഥാന്‍ മരുഭൂമിയിലേയ്ക്ക് ഒരു സാഹസിക യാത്ര. ഈ സാഹസിക യാത്രയില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പേരും. ഇവരില്‍ വനിതകളുമുണ്ട്. ഇഷ്ടപ്പെട്ട നിറങ്ങള്‍ തേച്ച് ഓട്ടോറിക്ഷകള്‍ അണിയിച്ചൊരുക്കുകയാണ് വിദേശത്തു നിന്നെത്തിയ സഞ്ചാരികള്‍… പലരും ഭാവനയ്ക്കനുസരിച്ച് ഓട്ടോകളുടെ രൂപം തന്നെ മാറ്റുന്നു… ചിലര്‍ നിറംപിടിപ്പിച്ച ഓട്ടോകള്‍ റോഡിലൂടെ ഓടിച്ച് പരിശീലിക്കുന്നുമുണ്ട്… ‘അഡ്വഞ്ചര്‍ ടൂറിസ്റ്റ്‌സ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘റിക്ഷാ റണ്ണി’ല്‍ പങ്കെടുക്കാനെത്തിയതാണ് വിദേശസഞ്ചാരികള്‍.

കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലെ ജെയ്‌സാല്‍മീറിലേക്കാണ് ഇത്തവണ റിക്ഷാ ഓട്ടം. 87 ഓട്ടോറിക്ഷകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 250 ഓളം സഞ്ചാരികളാണ് റിക്ഷാ റണ്ണില്‍ പങ്കെടുക്കുന്നത്. ഇവരെല്ലാം കൊച്ചിയിലെത്തിക്കഴിഞ്ഞു. അമ്പതോളം വനിതകളുമുണ്ട് കൂട്ടത്തില്‍.

ഓരോ ഓട്ടോയിലും രണ്ടില്‍ കൂടുതല്‍ പേരുണ്ടാകും. എല്ലാവരും കൊച്ചിയിലെത്തിയ ശേഷമാണ് ഓട്ടോ ഓടിക്കാന്‍ പരിശീലിക്കുന്നത്. സ്ത്രീകളും ഓട്ടോ ഓടിക്കാന്‍ പഠിച്ചുകഴിഞ്ഞു.

2500 കിലോമീറ്റര്‍ ദൂരത്തിലാണ് സാഹസിക യാത്ര. രണ്ടാഴ്ചകൊണ്ട് രാജസ്ഥാനിലെത്തുകയാണ് ലക്ഷ്യം. തിങ്കളാഴ്ച രാവിലെ ഫോര്‍ട്ടുകൊച്ചി ടൂറിസം പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി കുരീത്തറ ‘റിക്ഷാ റണ്‍’ ഫ്‌ളാഗ്ഓഫ് ചെയ്യും.

 

shortlink

Post Your Comments


Back to top button