CricketLatest NewsNewsSports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ മുന്‍ ചെയര്‍മാന്‍ ക്രിക്കറ്റ്​ അസോസിയേഷനില്‍ നിന്ന്​ രാജിവെച്ചു

ജയ്​പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ മുന്‍ ചെയര്‍മാന്‍ ലളിത്​ മോദി രാജസ്​ഥാനി​െല നാഗൂര്‍ ജില്ലാ ക്രിക്കറ്റ്​ അസോസിയേഷന്‍ പ്രസിഡന്‍റ്​ സ്​ഥാനത്തു നിന്ന്​ രാജി​െവച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ്​ മൂന്നു പേജുള്ള രാജിക്കത്ത്​ ക്രിക്കറ്റ്​ അസോസിയേഷന്​ കൈമാറിയത്​. അടുത്ത തലമുറക്ക്​ ബാറ്റണ്‍ കൈമാറാന്‍ സമയമായെന്ന്​ കരുതുന്നു.

ക്രിക്കറ്റ്​ ഭരണത്തില്‍ നിന്നും താന്‍ യാത്രപറയുകയാണ്​ എന്നും മോദി രാജിക്കത്തില്‍ പറഞ്ഞു. നാഗൂര്‍ ക്രിക്കറ്റിന്​ വീണ്ടും നല്ല സമയം വര​െട്ടയെന്നും അദ്ദേഹം ആശംസിച്ചു. നാഗൂര്‍ ക്രിക്കറ്റ്​ അസോസിയേഷനില്‍ മോദിയുള്ളതിനാല്‍ ബി.സി.സി.​െഎ രാജസ്​ഥാന്‍ ക്രിക്കറ്റ്​ അസോസിയേഷനെ വിലക്കിയിരുന്നു.

മോദിയുടെ രാജിയോടെ വിലക്ക്​ നീങ്ങു​െമന്ന പ്രതീക്ഷയിലാണ്​ സംസ്​ഥാന ക്രിക്കറ്റ്​ അസോസിയേഷ​ന്‍.ബി.സി.സി.​െഎ വിലക്കുള്ളതിനാല്‍ മൂന്നു വര്‍ഷമായി രാജസ്​ഥാനില്‍ ഒരു ​െഎ.പി.എല്‍ മത്​സരമോ അന്താരാഷ്​ട്ര മത്​സരങ്ങളോ നടന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button