കില്ലോർഗ്ലിൻ: ആട് ശരിക്കും ഒരു ഭീകരജീവിയാണ് കാരണം ആധുനിക ലോകത്തും കക്ഷി രാജാവാണ്. തെക്കുപടിഞ്ഞാറൻ അയർലൻഡിലെ ചെറുപട്ടണമായ കില്ലോർഗ്ലിനിലാണ് ആട് രാജാവിന്റെ ഭരണം. ഒരാഴ്ചത്തേക്ക് രാജാവായി വാഴാനുള്ള യോഗം ആടിനു കെെവന്നത് പക്ക് ഫെയർ ഫെസ്റ്റിവൽ കാരണമാണ്. ഉൽസവം നടക്കുന്ന ഒരാഴ്ച ഇവിടെ രാജാവായ ആടിനെ കണ്ടെത്തിയത് പർവതമേഖലയിൽ നിന്നാണ്.
അജ രാജവിനെ പക്ക് നഗരംചുറ്റി വ്യാഴാഴ്ച ആഘോഷമായ പ്രദക്ഷിണം നടത്തിയിരുന്നു. “പക്ക് രാജ്ഞി’ ആയി തെരഞ്ഞെടുക്കപ്പെട്ടത് പ്രദേശത്തെ സ്കൂളിലെ വിദ്യാർഥിനിയാണ്.
17-ാം നൂറ്റാണ്ടിൽ ആരംഭിച്ചതെന്ന് കരുതുന്ന പാക്ക് ഫെയർ ഫെസ്റ്റിവൽ കാണാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരുലക്ഷത്തിലേറെ ആളുകളാണ് എത്തുന്നത്. ഓഗസ്റ്റ് 12ന് ഫെസ്റ്റിവലിൽ സമാപിക്കും.
Post Your Comments