Latest NewsNewsIndia

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത

ന്യൂഡൽഹി: പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ 5ജി അവതരിപ്പിക്കുമെന്ന് സൂചന. 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി 700 മെഗാഹെട്‌സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍,ടെലികോം വകുപ്പിന് കത്തയച്ചതായാണ് റിപ്പോർട്ട്.

00 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള 5 മെഗാഹെട്‌സിന്റെ 6 സ്ലോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണെങ്കിലും ഭാവിയില്‍ വളരെ വേഗതയുള്ള 5 ജി സേവനങ്ങള്‍ നല്‍കുന്നതിനായി ഒരു സ്ലോട്ട് കൂടി അനുവദിക്കണമെന്ന ആവശ്യവുമായാണ് ബിഎസ്എൻഎൽ ടെലികോം വകുപ്പിനെ സമീപിച്ചിരിക്കുന്നത്. 5ജി സേവനങ്ങള്‍ക്കായി ഫിന്നിഷ് കമ്പനിയായ നോക്കിയയുമായി പങ്കാളിത്തതിലേര്‍പ്പെട്ടതിനൊപ്പം ചൈനീസ് നിര്‍മാതാക്കളായ ഇസഡ്ടിഇയുമായും ബിഎസ്എന്‍എല്‍ സഖ്യത്തിലേര്‍പ്പെടാനുള്ള നടപടികള്‍ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button