പ്രായമായവരുടെ ആരോഗ്യത്തിനും മാതളനാരങ്ങ ഗുണപ്രദം.സന്ധിവാതം മൂലമുളള വേദന കുറയ്ക്കാൻ മാതളനാരങ്ങ ഫലപ്രദം. സന്ധികളിൽ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാർട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങ ഗുണപ്രദമെന്ന് ഗവേഷകർ പറയുന്നു.
ഓസ്റ്റിയോ പൊറോസിസ് തടയുന്നു. എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല.
എല്ലുകൾക്കു പൊട്ടൽ സംഭവിക്കുന്ന ഘട്ടത്തോളം എത്തുന്പോഴാണ് ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോൾ, നടുവ്, കാൽമുട്ട്… ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെട്ടേക്കാം. എല്ലുകൾ പൊട്ടാനും ഒടിയാനുമുളള സാധ്യത ഇവർക്കു കൂടുതലാണ്. 50 വയസിനു മേൽ പ്രായമുളള സ്ത്രീകളിലാണ് ഓസ്റ്റിയോപൊറോസിസിനുളള സാധ്യത കൂടുതൽ.
ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യതയും കുറയ്ക്കുന്നു. വിശപ്പു കൂട്ടാൻ മാതളജ്യൂസ് ഫലപ്രദം. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്പാദിപ്പിക്കാൻ മാതളജ്യൂസ് ഗുണപ്രദം.
Post Your Comments