തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐയ്ക്കൊപ്പം ചേര്‍ന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്ച്‌യുതാനന്ദനും. പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് തുറന്നടിച്ചു. ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. അതിരപ്പള്ളി പദ്ധതിക്കായി കെ എസ് ഇ ബി പ്രാഥമിക പണികൾ ആരംഭിച്ച സാഹചര്യത്തിലാണ് വി എസിന്റെ ഈ പ്രതികരണം.
Post Your Comments