ജിദ്ദ: സൗദിയില്‍ കാലാവസ്ഥാ മാറ്റത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ അടുത്ത വൃാഴാഴ്ചവരെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
നജ്റാന്, മദീന, തബൂക്ക്, ഹായില്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കുകയും പൊടിക്കാറ്റിനും മഴക്കും സാധൃതയുണ്ട്. ഈ പ്രദേശങ്ങളിലുള്ളവര്‍ വെള്ളിയാഴ്ച മുതല്‍ അടുത്ത വൃാഴാഴ്ച വരെ അതീവ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അസീര്‍, ജിസാന്‍, ബാഹ, മക്ക പ്രവിശൃ എന്നിവിടങ്ങളില്‍ പൊടിക്കാറ്റടിക്കാനും ഇടിമുഴക്കത്തോടുകൂടിയ ശക്തമായ മഴ പെയ്യാനും സാധൃത ഉണ്ട്. ഞായറാഴ്ച മുതല്‍ മഴ ഉണ്ടായേക്കും. എന്നാല്‍ തീരപ്രദേശങ്ങളില്‍ പൊടിക്കാറ്റിനും ഇടിക്കും സാധ്യതയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
Post Your Comments