ജിദ്ദ: സ്വകാരൃ മേഖലകളില്‍ തൊഴിലെടുക്കുന്ന ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്ന വിഷയത്തില്‍ സല്മാന് രാജാവ് തീരുമാനം എടുക്കും. ആഴ്ചയില്‍ 48 മണിക്കൂറിനു പകരം 40 മണിക്കൂറാക്കി കുറയ്ക്കാനാണ് ആലോചിക്കുന്നത്.തൊഴില്‍ സമയം കുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും ശൂറാ കൗണ്‍സിലിലും മന്ത്രിസഭയിലും ഒട്ടേറെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. സ്വദേശികളെ സ്വകാരൃ മേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിന് തൊഴില്‍ സമയം കുറക്കുക തന്നെ വേണമെന്നാണ് ശൂറാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഇതിന്റെ അന്തിമ തീരുമാനം പറയുന്നതിനാണ് സല്മാന് രാജാവിന് ഈ നിര്‍ദ്ദേശം വിട്ടുകൊടുത്തത്.
ദിവസവും 9 മണിക്കൂര്‍ തൊഴിലെടുപ്പിച്ചു ആഴ്ചയില്‍ 45 മണിക്കൂര്‍ തികക്കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. അതേസമയം തൊഴില്‍ സമയം ആഴ്ചയില്‍ 40 മണിക്കൂറാക്കി മാറ്റണമെന്നും അതില്‍ കൂടുതല്‍ പാടില്ലെന്നുമാണ് ശൂറാ കൗണ്‍സിലിന്റെ തീരുമാനം.മന്ത്രിസഭയുടെ നിര്‍ദ്ദിഷ്ട മാറ്റത്തിരുത്തലുകളും ശൂറാ കൗണ്‍സിലിന്റെ തീരുമാനവും തമ്മില്‍ ഒരു ഏകീകരണത്തില്‍ എത്തിക്കുവാന്‍ സാധിക്കാത്തതാണ് സല്മാന് രാജാവിന്റെ തീരുമാനത്തിന് വിടുവാന്‍ പ്രേരിപ്പിച്ചത്.
Post Your Comments