ഇസ്ലമാബാദ്: ചൈനീസ് നിര്‍മിത യുദ്ധവിമാനം പാക്കിസ്ഥാനില്‍ തകര്‍ന്നുവീണു. പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയിലാണ് എഫ്-7 വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് നിഗമനം.
ഇത് ആദ്യമല്ല, പത്തു വര്‍ഷത്തിനിടെ പാക് വ്യോമസേനയുടെ ഇത്തരം പത്തു ചൈനീസ് നിര്‍മിത വിമാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവില്‍ മൂന്ന് വിമാനങ്ങളാണ് തകര്‍ന്നു വീണത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോര്‍വിമാനങ്ങളിലൊന്നായ ജെഫ്17 തണ്ടര്‍, എഫ്-7 വിമാനങ്ങളാണ് കൂടുതലായി തകര്‍ന്നു വീഴുന്നത്.
ചൈനീസ് നിര്‍മിത ജെഎഫ്17 വിമാനം പാക്കിസ്ഥാന്‍ മാത്രമാണ് കാര്യമായി ഉപയോഗിക്കുന്നത്. എന്നാല്‍ ചൈന ഈ വിമാനം ഉപയോഗിക്കുന്നില്ല. പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ സജ്ജമല്ലെന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാക്ക് വ്യോമസേന ഉത്തരവിട്ടിരുന്നു.
Post Your Comments