Latest NewsIndiaNews

ഗാന്ധി ജയന്തി ദിനത്തിലെ അവധി ഒഴിവാക്കി

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍വകലാശാലകള്‍ക്ക് ഇത്തവണ ഗാന്ധിജയന്തിയ്ക്ക് അവധിയില്ല. ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്റെ ഓഫീസ് പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടികയില്‍ ഒക്ടോബര്‍ 2ന് അവധി നല്‍കിയിട്ടില്ല. എന്നാല്‍ രാം ദേവ്, ഗുരു നാനാക്ക്, ബി ആര്‍ അംബേദ്കര്‍ വര്‍ധന മഹാവീരന്‍, മഹാറാണ പ്രതാപ് തുടങ്ങിയവരുടെ ജന്മദിനത്തിന് അവധി നല്‍കിയിട്ടുമുണ്ട്.

സംസ്ഥാനത്തെ പന്ത്രണ്ട് സര്‍വകലാശാലകള്‍ക്ക് രണ്ട് മാസം മുമ്പ് തന്നെ അവധി പട്ടിക അയച്ചു കൊടുത്തിരുന്നു. ചില സര്‍വകലാശാലകള്‍ ഈ പട്ടിക അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ചില സര്‍വകലാശാലകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒക്ടോബര്‍ രണ്ട് അവധിദിനമായി പ്രഖ്യാപിയ്ക്കാത്തതിനാലാണ് അവധി നല്‍കാത്തത് എന്നാണ് ഗവര്‍ണറുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. അതേസമയം, ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നതിനാലാണ് അവധി പ്രഖ്യാപിക്കാത്തതെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കിരണ്‍ മഹേശ്വര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button