ദോഹ: ഫ്ലാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു.വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പന്തീരങ്കാവ് സ്വദേശി അഹമ്മദ് ശഫീഖ്(34) ആണ് മരിച്ചത്. ദോഹ ഹമദ് ആശുപത്രിയിലെ നെറ്റ്വര്‍ക്ക് എഞ്ചിനീയറായിരുന്നു ശഫീഖ്. മനോരമ ന്യൂസില്‍ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറായി ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം ദോഹയിലെ ഹമദ് ആശുപത്രിയില്‍.
Post Your Comments