തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളിന് തിരിച്ചടി. കരാര്‍ കാലാവധി കഴിഞ്ഞ ശേഷം വിവിഡി ആന്‍ഡ് സണ്‍സ് എന്ന കമ്പനി തന്റെ പേരും ചിത്രവും ഉപയോഗിച്ചെന്നും ഇതിന് 2.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് നടി നല്കിയ പാരാതി വ്യാജമാണെന്ന് തെളിഞ്ഞു. നടി നല്കിയ പകര്‍പ്പവകാശം സംബന്ധിച്ച കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടിക്ക് മദ്രാസ് ഹൈക്കോടതി പിഴ വിധിച്ചു.
നടി ആരോപിച്ച തരത്തില്‍ കമ്പനി കരാര്‍ ലംഘനമോ പകര്‍പ്പവകാശ ലംഘനമോ നടത്തിയിട്ടില്ലെന്ന് ജഡ്ജി കണ്ടെത്തി. ഇതേതുടര്‍ന്നാണ് ആരോപണ വിധേയരായ കമ്പനിക്ക് കേസ് നടത്തിപ്പിനോട് അനുബന്ധിച്ചുണ്ടായ ചെലവുകള്‍ നല്കാന് കോടതി നടിയോട് ഉത്തരവിട്ടത്.
Post Your Comments