വാഷിംഗ്‌ടണ്‍: വ്യാജ എച്ച്-1 ബി വിസയ്ക്ക് അപേക്ഷ നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസുകാരന് 40,000 ഡോളർ പിഴയും, മൂന്നുവർഷത്തെ തടവും വിധിച്ച് ഫെഡറല്‍ കോടതി.
ന്യൂ ഹാംഷെയറിൽ നിന്നുള്ള ബിസിനസുകാരനായ രോഹിത് സക്സേനയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. മാഞ്ചെസ്റ്റർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സക്സ് ഐടി ഗ്രൂപ്പ് LLC യുടെ പ്രസിഡണ്ടും ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ സക്സേന 45 വ്യാജ വിസ അപേക്ഷകളാണ് സമർപ്പിച്ചത്.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയ്ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നുവന്നു കാണിച്ചാണ് രോഹിത് സക്സേന വിസയ്ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ വിദേശ തൊഴിലാളികൾക്ക് തൊഴിൽ നൽകാത്ത കാലിഫോര്‍ണിയയിലെ കമ്പനി സക്സ് ഐടി ഗ്രൂപ്പുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നില്ല.
ഈ സംഭവം പുറത്തായതോടെ നിരവധി വ്യാജ വിസ അപേക്ഷകള്‍ നിരസിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.
Post Your Comments