Latest NewsIndiaNews

ആഹാരം നിയന്ത്രിച്ചിട്ടും 13 വയസുകാരിക്ക് വണ്ണം കുറയുന്നില്ല; ആശുപത്രിയിൽ എത്തിച്ചപ്പോൾ പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരം

ആഹാരം നിയന്ത്രിച്ചിട്ടും ദിവസം തോറും വണ്ണം വയ്ക്കുന്നതു കണ്ട് വീട്ടുകാർ 13 വയസുകാരിയെ ആശുപത്രിയിൽ എത്തിച്ചു. രക്തപരിശോധനകള്‍ ഉള്‍പ്പടെ നടത്തിയ ഡോക്‌ടര്‍ പെൺകുട്ടി 27 ആഴ്ച ഗർഭിണിയാണെന്ന് വീട്ടുകാരെ അറിയിച്ചു. ഗര്‍ഭിണിയാക്കിയത് ആരാണ് എന്നു സംബന്ധിച്ച് പോലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ കുട്ടി തയ്യാറായില്ല.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ ഒരു അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യകാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്‌ച ഗര്‍ഭഛിദ്രം നടത്തുന്നതിനായി സുപ്രീംകോടതിയെ ഒരു പത്തുവയസുകാരിയുടെ കുടുംബം സമീപിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ മറ്റൊരു വാർത്തയും പുറത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button