Latest NewsNewsGulf

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ കേക്ക് ദുബായിൽ നിന്ന്

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ കേക്കുമായി ദുബായിലെ ഒരു ബേക്കറി. ദുബായിലെ പ്രശസ്തമായ ബ്രോഡ്‌വേ ബേക്കറിയാണ് ഏകദേശം 25 ലക്ഷം രൂപ ചെലവ് വരുന്ന ഈ കേക്ക് തയ്യാറാക്കിയത്. ദംഗല്‍ എന്ന ആമിര്‍ഖാന്‍ സിനിമയെ പ്രമേയമാക്കിയാണ് ഈ കേക്ക് ഒരുക്കിയിരിക്കുന്നത്. 54 കിലോഗ്രാം ആണ് ഈ കേക്കിന്റെ ഭാരം.

ദംഗലില്‍ ആമിര്‍ഖാന്‍ അവതരിപ്പിച്ച മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തെ പ്രധാന പശ്ചാത്തലമാക്കിയാണ് ഈ വമ്പൻ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. മക്കളായ ഗീതയും ബബിതയും പരിശീലനം നടത്തുന്നതും ഒപ്പം രണ്ടു ഒളിംപിക് മെഡലുകളും ഇതിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒളിംപിക് മെഡലുകള്‍ സ്വര്‍ണത്തില്‍ തീര്‍ക്കണമെന്ന് കേക്ക് ഓർഡർ ചെയ്‌തവർ പറഞ്ഞതിനനുസരിച്ച് 75 ഗ്രാം വീതം തൂക്കം വരുന്ന രണ്ടു സ്വര്‍ണമെഡലുകള്‍ കേക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെല്‍ജിയന്‍ ചോക്ലേറ്റ്, ഡമെരാര പഞ്ചസാര എന്നിവ ഉള്‍പ്പെടുത്തി 100 ശതമാനം എഡിബിളായാണ് കേക്ക് തയ്യാറാക്കിയതെന്ന് ബേക്കറി ഉടമ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button