വാഷിങ്ടണ്‍: തീവ്രവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താനെതിരെ ശക്തമായ നടപടിക്കൊരുങ്ങി അമേരിക്ക. മാത്രമല്ല അഫ്ഗാന്‍ നയത്തില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയേക്കും. ഭീകരതയുടെ വിഷയത്തില്‍ ഇന്ത്യയും സമാന ചിന്താഗതിക്കാരാണ് എന്നതാണ് അഫ്ഗാന്‍ നയത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ കാരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.
അഫ്ഗാന്‍ പോളിസിയില്‍ മാറ്റങ്ങള്‍ വരുത്താനാണ് വൈറ്റ് ഹൗസ് ആലോചിക്കുന്നതെന്ന് യുഎസ് സെനറ്റര്‍ ജോണ്‍ മക്കെയ്നും അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെ അഭയ കേന്ദ്രമാകരുതെന്നും അമേരിക്കക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാകരുത് എന്ന കാര്യവും അഫ്ഗാന്‍ പോളിസിയില്‍ കൊണ്ടുവരും.
Post Your Comments