ന്യൂഡല്‍ഹി: പാന്‍കാര്‍ഡിനു പിന്നാലെ വോട്ടേഴ്‌സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യണം. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇതിനായി സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. ഡാറ്റാബേസുമായി ലിങ്ക് ചെയ്യുന്നതിന് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറല്‍ റോള്‍ പ്യുരിഫിക്കേഷന്‍ ആന്റ് ഓതന്റിക്കേഷന്‍ പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2015ല്‍ ആരംഭിച്ചിരുന്നു. സബ്‌സിഡി വിതരണത്തിനൊഴികെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിനെതുടര്‍ന്നാണ് ഇത് അനിശ്ചിതത്വത്തിലായത്.
Post Your Comments