KeralaLatest NewsNews

കേരളസര്‍വ്വകലാശാലയുടെ കുത്തഴിഞ്ഞ സംവിധാനത്തില്‍ വഴിമുട്ടി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പഞ്ചവത്സര എല്‍.എല്‍.ബി. ഫലം വൈകുന്നു. ഇതുകാരണം കേരള ഉള്‍പ്പെടെ എല്ലാ സര്‍വകലാശാലകളിലെയും ഉപരിപഠന സാധ്യത വിദ്യാര്‍ഥികള്‍ക്കു നഷ്ടമാകുകയാണ്.

ഫലം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. ‘ക്ലാറ്റ്’ പരീക്ഷയെഴുതി എല്‍.എല്‍.എമ്മിന് യോഗ്യത നേടിയവര്‍ക്ക് എല്‍.എല്‍.ബി.യുടെ ഒമ്പതാം സെമസ്റ്ററിന്റെ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാനാകാഞ്ഞതിനാല്‍ മെച്ചപ്പെട്ട സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനു ചേരാന്‍ കഴിഞ്ഞില്ല.

ഫലം വൈകിക്കുന്ന കേരള സര്‍വകലാശാലയില്‍പ്പോലും എല്‍.എല്‍.എമ്മിനു ചേരാന്‍ കഴിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കേരള സര്‍വകലാശാലയുടെ എല്‍.എല്‍.എം. പ്രവേശനത്തിന് മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്ത് പത്താണ്. എന്നാല്‍, സെപ്റ്റംബറിലേ എല്‍.എല്‍.ബി. ഒമ്പതാം സെമസ്റ്ററിന്റെ ഫലം വരാന്‍ സാധ്യതയുള്ളൂ.

സര്‍വകലാശാലാ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അനുകൂല നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button