അബുദാബി: പരിഷ്‌കരിച്ച വാഹനങ്ങളുടെ പരിശോധനയ്ക്കായി യുഎഇയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. അബുദാബി യാസ് മറീന സര്‍ക്യൂട്ടിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു വേണ്ടിയുള്ള പുതിയ പരിശോധനാകേന്ദ്രം വരുന്നത്. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന നിരവധിപ്പേര്‍ യു.എ.ഇ.യിലുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നണോ പരിഷ്‌കാരങ്ങള്‍, അതിനുപയോഗിച്ച ഉപകരണങ്ങളുടെ ഗുണമേന്മ എന്നിവയെല്ലാം പരിശോധിക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ടി ഫോക്ക് അബുദാബി മോട്ടോര്‍ സ്പോര്‍ട്സ് മാനേജ്മെന്റാണ് യാസ് മറീന സര്‍ക്യൂട്ട് കേന്ദ്രീകരിച്ച് സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എമിറേറ്റ്സ് കണ്‍ഫോമിറ്റി വകുപ്പിന്റെ അംഗീകാരത്തോടെയുള്ള സംവിധാനമാണിത്.
Post Your Comments