Latest NewsKerala

ഹാദിയ കേസ് ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കേസിലെ അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യ്ക്ക് കൈമാറണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പോലീസിനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. എന്‍ഐഎയെ കേസ് ഏല്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം മാതാപിതാക്കളുടെ കൂടെ കഴിയുന്ന ഹാദിയയെ തന്റെ കൂടെ ജീവിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച്‌ ഭര്‍ത്താവ് ഷഫീന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button