ന്യൂഡൽഹി: രാജ്യത്തെ മുസ്ലീങ്ങള്‍ അവരുടേ സുരക്ഷയെ പറ്റി ഓർത്ത് അസ്വസ്ഥരാണെന്ന് സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. രാജ്യസഭാ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍സാരി നിലപാട് വ്യക്തമാക്കിയത്. വൈസ് പ്രസിഡന്‍റ് പ്രസിഡന്‍റ് പദത്തില്‍ നിന്ന് പത്തു വര്‍ഷത്തിനു ശേഷമാണ് അന്‍സാരി പടിയിറങ്ങുന്നത്.
രാജ്യത്തെ വിവിധയിടങ്ങളില്‍ മുസ്ലീം വിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് കേള്‍ക്കാനിടയായി. ഇതില്‍ നിന്നെല്ലാം മുസ്ലീങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷ ഇല്ലാതാകുമോ എന്ന ഭയം ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും അന്‍സാരി പറയുന്നു. രാജ്യത്തെ സഹിഷ്ണുത ഏറെ ആവശ്യമാണ്. നാനവിധ ജാതി മതസ്ഥര്‍ ഒരുമിച്ച് താമസിക്കുന്ന ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments