Latest NewsNewsInternationalGulf

സൗദിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി

റിയാദ്: സൗദി അറേബ്യ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി കുടിയേറിയും വിസാ കാലാവധി തീര്‍ന്നും മതിയായ രേഖകളില്ലാതെയും മറ്റും കഴിയുന്ന ലക്ഷക്കണക്കിന് വിദേശികള്‍ ഉണ്ട്. ഇതിനായി നാലു മാസമായി അധികൃതര്‍ പ്രചരണം നടത്തിയിരുന്നു. അനധികൃതമായി സൗദിയില്‍ താമസിക്കുന്നവര്‍ക്ക് രാജ്യംവിട്ടുപോവാന്‍ ഭരണകൂടം നല്‍കിയ പൊതുമാപ്പ് കാലാവധി ജൂലൈയില്‍ അവസാനിച്ചു. ഇതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്കായി അധികൃതര്‍ ഒരുങ്ങുന്നത്. മാധ്യമങ്ങളിലൂടെ ശക്തമായ രീതിയില്‍ അധികൃതര്‍ അറിയപ്പ് നല്‍കിയിരുന്നു.ദശലക്ഷക്കണക്കിന് അനധികൃത താമസക്കാരില്‍ ആറു ലക്ഷം പേര്‍ മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടതെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ആയിരക്കണക്കിന് ഇന്ത്യക്കാരും നിയമവിരുദ്ധമായി സൗദിയില്‍ തങ്ങുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവരില്‍ പലരും തങ്ങളുടെ താമസസ്ഥലം വിട്ട് പുറത്തിറങ്ങാതെയാണ് കഴിയുന്നത്.സൗദിയിലെ 32 ദശലക്ഷം ജനങ്ങളില്‍ 12 ദശലക്ഷം പേര്‍ വിദേശികളാണെന്നാണ് കണക്ക്.

വരുംദിനങ്ങളില്‍ വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്ന പരിശോധനയ്ക്കിടെ പിടിക്കപ്പെടുന്ന അനധികൃത താമസക്കാരെ നിശ്ചിതകാലം ജയിലിലടയ്ക്കാനും അതിനു ശേഷം പിഴ ഈടാക്കി നാടുകടത്താനുമാണ് തീരുമാനമെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button