കൊളംബോ: അഴിമതി ആരോപണത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി രവി കരുണനായകെ രാജിവെച്ചു. ഒാഹരിവില്പനയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ചോദ്യം ചെയ്യലിനായി കരുണനായകെ പ്രസിഡന്‍ഷ്യന്‍ കമീഷന് മുമ്ബാകെ ഹാജരായിരുന്നു. പെര്‍പച്വല്‍ ട്രഷറീസ് ലിമിറ്റഡ് എന്ന കമ്പനി വിവാദ അഴിമതിയില്‍ ഉള്‍പ്പെട്ടിരുന്നു. കരുണനായകെ ഈ കമ്പനിയുടെ വ്യവസായിക്ക് പണം നല്കി കൊളംബോയില്‍ ആഡംബരവസതി വാടകക്കെടുത്തതായാണ് ആരോപണം.
ശ്രീലങ്കയില്‍ ഒരു പുതിയ രാഷ്ട്രീയസംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും, സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ പ്രതിയോഗികള്‍ക്ക് കഴിയില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ് തന്റെ രാജിയെന്ന് രവി കരുണനായകെ പറയുന്നു. രാജിവെക്കുന്നത് അഭിമാനത്തോടെയാണെന്നും, അതില്‍ ഒരുവിധ കുറ്റബോധവും തനിക്ക് ഇല്ലെന്നും കരുണനായകെ പറഞ്ഞു.
Post Your Comments