Latest NewsKerala

ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ലെ മു​ഖ്യ പ്ര​തിക്ക് ജാമ്യം അനുവദിച്ചു

കൊച്ചി ; ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ലെ മു​ഖ്യ പ്ര​തി കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി ഉ​തു​പ്പ് വ​ർ​ഗീ​സി​ന് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈക്കോടതി. പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും ര​ണ്ട് ആ​ൾ ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്താ​ണ് കോടതി ജാമ്യം നൽകിയത്. കൂടാതെ പു​റ​ത്തി​റ​ങ്ങി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 50 ല​ക്ഷം രൂ​പ കോ​ട​തി​യി​ൽ കെ​ട്ടി വ​യ്ക്കണം കേ​ര​ളം വി​ട്ടു പോ​ക​രു​ത്, പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണം എന്നീ വ്യവസ്ഥകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്ത വ​ക​യി​ൽ 300 കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കഴിഞ്ഞ മാ​ർ​ച്ച് 29 നാ​ണ് ഉ​തു​പ്പ് വ​ർ​ഗീ​സ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button