Latest NewsKeralaNews

മട്ടന്നൂർ ന​ഗരസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

35ൽ 28 സീറ്റുകളും നേടി മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് ഏഴു സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിക്കും മറ്റുള്ളവർക്കും ഒരു സീറ്റുപോലും ലഭിച്ചില്ല.

രാവിലെ 10 മണിയോടുകൂടി ആരംഭിച്ച വോട്ടെണ്ണലിൽ ആദ്യം മുതൽ തന്നെ എൽഡിഎഫ് ലീഡ് നിലനിർത്തിയിരുന്നു. ചൊവ്വാഴ്ചയാണ് നഗരസഭയിൽ വോട്ടെടുപ്പ് നടന്നത്. 35വാർഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 112 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button