നിലമ്പൂര്‍: മാവോയിസ്റ്റ് നേതാവ് കന്യാകുമാരിയെ കര്‍ണ്ണാടക പൊലീസില്‍ നിന്ന് കേരള പോലീസ് ആദ്യമായി കസ്റ്റഡിയില്‍ വാങ്ങി. കേരളത്തില്‍ ഇവര്‍ക്കെതിരെ വിവിധ ജില്ലകളിലായി 16 കേസുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് കേരളം കസ്റ്റടിയില്‍ വാങ്ങിയത്. 2015 ഫെബ്രുവരിയില്‍ നിരോധിത മാവോയിസ്റ്റ് സംഘടനയില്‍പ്പെട്ട ഗൗഡയുടെ നേതൃത്വത്തിലെത്തിയ സംഘത്തിലുള്‍പ്പെട്ടതിനും, 2016 ല്‍ സര്‍ക്കാരിനെതിരെയും തെരഞ്ഞെടുപ്പിനെതിരെയും ആഹ്വാനം നടത്തിയതിനും കന്യാകുമാരിക്കെതിരായുള്ള കേസുകളില്‍ തെളിവെടുപ്പിനായാണ് ഇവരെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വെസ്റ്റേണ്‍ ഗാട്ട് സ്പെഷല്‍ സോണല്‍ കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്നു കന്യാകുമാരി.
Post Your Comments