![](/wp-content/uploads/2017/06/k-surendran-1.jpg)
കൊച്ചി: മുതിര്‍ന്ന ബിജെപി നേതാവും, മഞ്ചേശ്വരം മണ്ടലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന് എംഎല്‍എ ആകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ വിദേശത്തായിരുന്നുവെന്ന് ഹൈക്കോടതിയില്‍ ഹാജരായ മഞ്ചേശ്വരത്തെ വോട്ടര്‍ മൊഴി നല്കി. തന്റെ വോട്ട് ആരാണ് ചെയ്തതെന്ന് അറിയില്ലെന്നും ഉപ്പള സ്വദേശിയായ ജബ്ബാര്‍ മൊഴിയില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ കളളവോട്ട് നടന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ ഇതോടെ വാസ്തവമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
കേസില്‍ 75 പേര്‍ക്ക് കൂടി കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും അയച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവരുടെയും മരിച്ചുപോയവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നതാണ് തോല്‍വിക്ക് കാരണമെന്ന് ആരോപിച്ചാണ് കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് കെ. സുരേന്ദ്രന് തോറ്റത്.
Post Your Comments