Latest NewsJobs & Vacancies

എഞ്ചിനീയറിംഗ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് ; നാവികസേനാ വിളിക്കുന്നു

എഞ്ചിനീയറിംഗ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് നാവികസേനാ വിളിക്കുന്നു. ഇന്ത്യന്‍ നാവിക സേന എക്‌സിക്യുട്ടീവ്(ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍), ടെക്‌നിക്കല്‍ (ജനറല്‍ സര്‍വീസ്/നേവല്‍ ആര്‍ക്കിടെക്ചര്‍) ബ്രാഞ്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും,നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്ക് സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. .

മന:ശാസ്ത്രപരീക്ഷ, ഗ്രൂപ്പ്‌ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ സബ് ലെഫ്റ്റനന്റ് പദവിയിലായിരിക്കും നിയമിക്കുക. നവംബര്‍-മാര്‍ച്ച് മാസങ്ങളില്‍ ബംഗലൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപ്പട്ടണം നഗരങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയക്കാൻ പാടില്ല എന്നുള്ളത് ശ്രദ്ധിക്കുക.

ശമ്പളം: 56,100 – 1,10,700

പ്രായം ശാരീരിക യോഗ്യത തുടങ്ങിയ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;നാവികസേന  

അവസാനതീയതി: ഓഗസ്റ്റ് 25

shortlink

Related Articles

Post Your Comments

Related Articles


Back to top button