Latest NewsKeralaNews

ജീന്‍പോളിന് എതിരായ കേസ് ഒത്തു തീര്‍പ്പിലേക്ക്

കൊച്ചി: ബോഡി ഡ്യൂപ്പിംഗ് നടത്തിയതിന് യുവ സംവിധായകനെതിരായ കേസ് ഒത്തു തീർപ്പിലേക്കെന്ന് സൂചന. സംവിധായകൻ ജീൻപോളിനെതിരെ പരാതിയില്ലെന്ന് നടി കോടതിയെ അറിയിച്ചു. മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജീൻപോളിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീർപ്പിലേക്കു നീങ്ങുന്നത്.

ജീൻ പോൾ സംവിധാനം ചെയ്ത ഹണി ബീ 2 എന്ന സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button