Latest NewsIndia

താജ്മഹല്‍ ശിവക്ഷേത്രമോ സംശയം തീര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം.

ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമോ സംശയം തീര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം. താജ്മഹല്‍ മുഗളര്‍ക്ക് അവകാശപ്പെട്ടതല്ലെന്നും അത് ശിവ ക്ഷേത്രമായിരുന്നു എന്ന തരത്തിലുള്ള ചിലരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം ലഭിച്ചത്. കേന്ദ്ര വിവരാവകാശ കമ്മീഷനാണ് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.താജ്മഹല്‍ ഷാജഹാന്‍ പണികഴിപ്പിച്ചതാണോ അതല്ലെങ്കില്‍ രജപുത്രരാജാവ് മുഗള്‍ ചക്രവര്‍ത്തിക്ക് സമ്മാനിച്ചതാണോ എന്ന സംശയങ്ങള്‍ ദൂരീകരിച്ചു നല്‍കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 
ബികെഎസ്‌ആര്‍ അയ്യങ്കാര്‍ വിവരാവകാശ പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെ സമീപിച്ചതോടെയാണ് വിവരാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. വിവരാവകാശപ്രകാരം മറ്റ് നിരവധി പേരും ഈ ആവശ്യവുമായി എത്തിയിരുന്നു. ഇതോടെയാണ് സംശയങ്ങള്‍ അവസാനിപ്പിച്ചു കൊണ്ടുള്ള നടപടി ഉടന്‍ ഉണ്ടാവണമെന്ന് പറഞ്ഞിരിക്കുന്നത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉടന്‍ അന്വേക്ഷിക്കണം എന്നാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button